Local

സ്റ്റാർ റേറ്റിംങ് : ഹോട്ടലുടമകൾക്കുള്ള ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം നടപ്പിലാക്കിയാൽ മതിയെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസ്സോസിയേഷൻ

Published

on

ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി നിയമപ്രകാരം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാർ റേറ്റിംഗിലെ ഹോട്ടലുടമകൾക്കുള്ള ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം നടപ്പിലാക്കിയാൽ മതിയെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജി.ജയപാൽ. കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസ്സോസിയേഷന്‍റെ ത്യശൂർ ജില്ലാ കൺവെൻഷൻ ചെറുതുരുത്തി റിവർ ട്രീറ്റ് റിസോട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ തൃശൂർ ജില്ലാ പ്രസിഡന്‍റ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബാലക്യഷ്ണ പൊതുവാൾ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എൻ.എം.ആർ.റസാക്ക്, സി.ബിജുലാൽ, കെ.യു.നാസർ, വി.ടി.ഹരിഹരൻ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, വിനേഷ് വെണ്ടൂർ, സെയ്തലവി ഹാജി ചെറുതുരുത്തി, സുന്ദരൻ നായർ, ജി.കെ.പ്രകാശ്, എം.ശീകുമാർ, വി.ജി.ശേഷാദ്രി, മധു ചെറുതുരുത്തി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മെമ്പർമാർക്ക്  ഐഡി കാർഡ് വിതരണവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version