തൃശൂര്‍ പട്ടാമ്പിയില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. കൊപ്പം കടുകത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെയായിരുന്നു കുത്തേറ്റത്. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി കുത്തുകയായിരുന്നു. കല്ല്യാണ ബ്രോക്കറാണ് മരിച്ച അബ്ബാസ്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.