തൃശൂരിൽ തുടര്‍ച്ചയായി പെയ്തമഴയില്‍ രണ്ടിടങ്ങളിൽ വീടുകൾ തകർന്നു. തൃശൂർ ശാസ്താംകടവിലും മുളംകുന്നത്തുകാവിലുമാണ് വീടുകൾ തകർന്നത്. ശാസ്താംകടവിൽ ചിറമ്മൽ വറീത് ഭാരൃ റോസിയുടെ വീടിൻ്റെ അടുക്കള ഭാഗവും, മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ഒൻപതാം വാർഡിലുൾപ്പെട്ട തിരൂരിൽ കാരാട്ട് പറമ്പിൽ വീട്ടിൽ അമ്മിണി ധർമ്മന്‍റെ വീടുമാണ് തകർന്നു വീണത്. ആളപായമില്ല. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.