തൃശൂർ കൊടകര കൊപ്രക്കളത്ത് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. പുത്തന്‍വീട്ടില്‍ ബൈജുവിന്റെ ഭാര്യ ജയന്തിയാണ് മരിച്ചത്.
53 വയസായിരുന്നു. ടെറസില്‍ കയറി നിന്ന് തേങ്ങ പറിക്കാന്‍ ശ്രമിക്കുമ്പോൾ കാല്‍ വഴുതി വീണാണ് മരണം സംഭവിച്ചത്. ഉടൻ
കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.