കോഴിക്കോട് കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഓടിയെത്തിയ പരിസരവാസികള്‍ കിണറ്റില്‍ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. എന്നാല്‍ റംലയെ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. റംലയുടെ മകന്റെ മൂന്നുവയസുള്ള കുട്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കിണറ്റില്‍ വീണത്. അഗ്നിശമന സേനയെത്തിയാണ് റംലയുടെ മൃതദേഹം പുറത്തെടുത്തത്.