പാലക്കാട് പട്ടാമ്പിക്ക് അടുത്ത് ഓങ്ങല്ലൂരിൽ 40 പെട്ടികളിലായി നിറച്ച 8000 ജലാറ്റിൻ സ്റ്റിക്കുകളുടെ വൻ സ്ഫോടക ശേഖരം കണ്ടെത്തി. ഓങ്ങല്ലൂർ വാടാനാംകുറുശ്ശിയിലെ 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് 8000ത്തോളം ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 40 പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പെട്ടിയിൽ 200ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് ഉണ്ടായിരുന്നത്. വസ്തുക്കൾ ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരിന്നു. ഷൊർണ്ണൂർ പോലീസും പട്ടാമ്പി തഹസിൽദാറുടെ നേതൃത്വത്തിലുളള റവന്യൂ സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തുകൾ പോലീസ് കസ്‌റ്റെടിയിലെടത്തു. ക്വാറികളിൽ പാറപൊട്ടക്കാൻ വേണ്ടി സ്‌ഫോകട വസ്തുകൾ സൂക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇത്തരത്തിലുളള സ്‌ഫോടക വസ്തുകൾ വഴിയോരങ്ങളിൽ കണ്ടെത്തിയതിൽ നാട്ടുകാരും ആശങ്കയിലാണ്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.