പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണിതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശികളായ രണ്ട് പേർ പിടിയിലായി.അനീഷ് കുര്യൻ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത് . ഇരുവരും കാരിയർമാരാണെന്നാണ് വിവരം. കൊച്ചി ആസ്ഥാനായി പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിന് കൈമാറാനാണ് ഹാഷിഷ് ഓയിൽ എത്തിച്ചതെന്നാണ് സൂചന.റെയിൽവേസ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അഞ്ച് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്. ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ റെയ്ഡിലായിരുന്നു ലഹരി വേട്ട. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.