ലക്ഷങ്ങള്‍ വിലവരുന്ന അരക്കിലോയോളം (493ഗ്രാം ) എംഡിഎംഎയുമായി കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായി.ഇയാളുടെ കൈയ്യില്‍ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളില്‍ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസുകളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടര്‍മാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂര്‍ സ്വദേശി നിസാം എന്നിവരില്‍ നിന്നാണ് 183 മില്ലി ഗ്രാം എം ഡി എം എ പിടികൂടിയത്. ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് സിനിമ മേഖലയില്‍ അടക്കമുള്ളവര്‍ പങ്കെടുന്ന ലഹരിപാര്‍ട്ടികള്‍ പതിവാണെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.