വാഹന പരിശോധനയ്ക്കിടെ വിപണിയില്‍ 10 ലക്ഷത്തോളം രൂപ വില വരുന്ന 300 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി. ഉളിയില്‍ സ്വദേശികളായ ജസീര്‍, ഷമീര്‍ എന്നിവരെയാണ് ഇരിട്ടി സിഐ കെ.ജെ.ബിനോയിയും റൂറല്‍ എസ്പിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നു പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇരുവരും. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.