തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. കോടിയുടെ നഷ്ടം എന്ന് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് തീ കത്തിയത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണമായും കാത്തി നശിച്ചു. തീ അണയ്ക്കാൻ ശ്രമം തുടരുന്നു.ചാക്ക ഫയർഫോഴ്‌സിലെ ഫയർമാൻ രഞ്ജിത്ത് ( 31 )ന് ജീവൻ നഷ്ടപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ കോൺക്രീറ്റ് ഭാഗം വീണാണ് മരണം സംഭവിച്ചത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്.