ഹൈദരാബാദ് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 74.02 ലക്ഷം വിലമതിക്കുന്ന സ്വർണ്ണവുമായി രണ്ട് സ്ത്രീകൾ പിടിയിൽ. ദുബായിൽ നിന്നെത്തിയവരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.വിമാനത്താവളത്തിൽ എയർ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ സ്ത്രീകളെ തടഞ്ഞ് പരിശോധാന നടത്തിയിരുന്നു. തുടർന്ന് ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് 24-കാരറ്റ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.1,410 ഗ്രാം ഭാരവുമുള്ള സ്വർണത്തിന് 74.02 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. 1962-ലെ കസ്റ്റംസ് നിയമത്തിലെ 110-ാം വകുപ്പ് പ്രകാരമാണ് സ്വർണം പിടിച്ചെടുക്കുകയും രണ്ട് സ്ത്രീകളെയും പിടികൂടുകയും ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.