കൊഴിഞ്ഞാമ്പാറയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 2200 ലീറ്റര്‍ സ്പിരിറ്റ് പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഇടനിലക്കാരനുവേണ്ടി ബെംഗളൂരുവില്‍ നിന്ന് കടത്തുകയായിരുന്നു സ്പിരിറ്റ്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.