Malayalam news

തൃശ്ശൂർ കലക്ട്രേറ്റിനു മുന്നിൽ പട്ടിണി സമരം നടത്തി ജനതാദൾ

Published

on

കലക്ടർക്ക് സമയമില്ലെങ്കിൽ  എ ഡിഎമ്മിന്റെയോ സബ് കലക്ടറുടെയോ അധ്യക്ഷതയിൽ എച്ച് ഡി എസ് ജനറൽ ബോഡി യോഗം വിളിക്കണമെന്നും അല്ലാത്തപക്ഷം കമ്മറ്റി പിരിച്ചുവിടണമെന്ന്  ജനതാദൾ എസ്സി എസ് ടി സെൻറർ സംസ്ഥാന സെക്രട്ടറിയും എച്ച് ഡി എസ്  കമ്മറ്റി അംഗവു മായ ബിജു ആട്ടോർ ആവശ്യപ്പെട്ടു. എച്ച് ഡി എസ് ജനറൽബോഡി യോഗം വിളിക്കാത്തതിൽ പ്രതിഷേധിച്ച് ജനതാദൾ എസി എസ് ടി സെൻറർ  തൃശ്ശൂർ ജില്ലാ കമ്മറ്റി കളക്ട്രേറ്റിനു മുന്നിൽ കുത്തിയിരിന്ന് സംഘടിപ്പിച്ച
പട്ടിണി സമരം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു ബിജു ആട്ടോർ. സെൻ്റർ ജില്ലാ സെക്രട്ടറി ഗോപാലൻ ഗുരുവായൂർ അധ്യക്ഷത വഹിച്ചു. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റ് ആന്റോ മോഹൻ, കവി ജയപ്രകാശ്  ഒളരി , സെൻ്റർ ജില്ലാ ഭാരവാഹികളായ രവി വടുകര ,കെ.വി.ചന്ദ്രൻ, എം കെ ശ്യാമപ്രസാദ്, ശിവരാമൻ പുല്ലഴി, ഇ ആർ മധു, ജോയ് എൽത്തുരത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version