തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലൈൻ ക്രസെന്റ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നമ്പർ 123ൽ കമാൽ റാഫി (52), ഭാര്യ തസ്നിം (42) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5ന് ബിബിഎയ്ക്ക് പഠിക്കുന്ന ഇവരുടെ മകൻ ഖലീഫ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നാണ് എഴുതിയിരിക്കുന്നത്. കമാൽ തമിഴ്നാട് കുലശേഖരം സ്വദേശിയും തസ്നീം തേങ്ങാപ്പട്ടണം സ്വദേശിയുമാണ്. ആറു വർഷത്തോളമായി കമാൽ കമലേശ്വരത്താണ് താമസം. ഗൾഫിൽ ഡ്രൈവറായിരുന്ന കമാൽ കോവിഡിന് മുൻപ് നാട്ടിലെത്തി കാറിന്റെ സ്പെയർപാർട്സ് കച്ചവടം ആരംഭിച്ചു. കോവിഡ് വന്ന് കട പൂട്ടിയതിന്റെ സാമ്പത്തിക ഞെരുക്കവും റാഫിക്കുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.