Malayalam news

ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു

Published

on

ഇടുക്കി ഡാം സന്ദര്‍ശകര്‍ക്കായി തുറന്നു. രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സന്ദര്‍ന സമയം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കര്‍ശനമായി അണക്കെട്ടിനകത്ത് നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറ മൊബൈല്‍ ഫോണ്‍ എന്നിവ നിരോധിച്ചിരിക്കുന്നത്. ചെറുതോണി തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുളള ഗേറ്റിലൂടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറുതോണി അണക്കെട്ടില്‍ നിന്നു തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ ഒരുക്കിയിട്ടുണ്ട്. എട്ടുപേര്‍ക്ക് പേര്‍ക്ക് 600 രൂപയാണ് ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിനായുളള ടിക്കറ്റ് നിരക്ക്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്കെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനുവരി 31 വരെയാണ് സന്ദര്‍ശകര്‍ക്കായി ഇടുക്കി ഡാം തുറക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version