75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരനെ പോലീസ് പിടികൂടി. വണ്ടന്‍മേട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കറുവാക്കുളം എന്ന സ്‌ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.
സമീപവാസിയായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിലെത്തിയ പതിനാലുകാരന്‍ വയോധികയുടെ കഴുത്തില്‍ കയര്‍ മുറുക്കിയും വായില്‍ തുണി തിരുകിയും ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വൃദ്ധയുടെ വീട്ടിലെത്തിയ മരുമകന്‍, പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ വണ്ടന്‍മേട് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പതിനാലുകാരനെ പോലീസിന് കൈമാറി.തുടര്‍ന്ന്, പോലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ പതിനാലുകാരനെ ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച കുട്ടിയെ തൊടുപുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുൻപിൽ ഹാജരാക്കും. പതിനാലുകാരന്‍ ഈ വര്‍ഷം സ്ക്കൂളില്‍ പോകാതെ, അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസമെന്നും അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്നുമാണ് ലഭ്യമായ വിവരം.