മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിൽ ഇല്ലം നിറയും തൃപ്പുത്തരിയും നടന്നു. തച്ചം കൊട്ട് വിജയന്‍റെ പാടശേഖരത്തിൽ പ്രത്യേകം തയ്യാർ ചെയ്ത നെൽ കതിരുകളാണ് ഇല്ലം നിറക്ക് ഉപയോഗിച്ചത്. ക്ഷേത്ര ഗോപുരത്തിൽ വെച്ച് മേല്‍ശാന്തി വി.പി നാരായണൻ നമ്പൂതിരി ശുദ്ധി വരുത്തി ക്ഷേത്രം പ്രദിക്ഷണം നടത്തി മണ്ഡപത്തിൽ വെച്ച് ലക്ഷ്മി പൂജ നടത്തി ഭക്തർക്ക് കതിരുകൾ വിതരണം ചെയ്തു. ദേവസ്വം ഓഫീസർ എൻ. വിജയൻ, കോമരം വാസുദേവൻ, സമിതി സെക്രട്ടറി രാജു മാരാത്ത്, പ്രസിഡന്‍റ് കെ . ചന്ദ്രശേഖരൻ എന്നിവർ സന്നിഹിതരായി. വി.മോഹനകൃഷ്ണൻ, ടി. വിജയൻ, ജയൻ മാരാത്ത്, ഓമന എന്നിവർ നേതൃത്വം നൽകി.