കർണാടകയിലെ ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെയാണ് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്. കോഴിക്കോട്മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. പിന്നീട് വനപാലകർ എത്തിയാണ് ആനകളെ മാറ്റിയത്. ആനയുടെ ജഡം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.