ചേലക്കര ഗ്രാമപഞ്ചായത്തിലെ കളപ്പാറ മങ്ങാട് മങ്ങാരത്തിൽ വീട്ടിൽ ചാക്കോയുടെ കവുങ്ങിൻ തോട്ടത്തിലാണ് ഇന്ന് പുലർച്ചേ ആന ഇറങ്ങിയത്. തോട്ടത്തിലുണ്ടായിരുന്ന രണ്ടുവർഷം പ്രായമായ കവുങ്ങിൻ തൈകളെല്ലാം പിഴുതു നശിപ്പിച്ച നിലയിലായിരുന്നു. കാൽപ്പാദം കണ്ടിട്ട് ഒന്നിലധികം ആനകളുള്ളതായി ചാക്കോ പറഞ്ഞു. ഒരു മാസം മുൻപ് പുലാക്കോട് ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപകമായി കുലച്ച നേന്ത്ര വാഴകൾ നശിപ്പിച്ചിരുന്നു. ഇടക്കിടെയുണ്ടാക്കുന്ന കാട്ടാന ശല്യം കർഷകരെ ഭീതിയിലാക്കുന്നു. മച്ചാട് വനമേഖലയിൽ നിന്ന് ആനക്കൂട്ടം ഇങ്ങോട്ട് എത്തിയതായി സംശയമുണ്ട്.