സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് താണിക്കുടം യു.പി സ്കൂളിൽ ‘സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് ചാർത്തൽ’ എന്ന പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ സേതു താണിക്കുടം ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി. കെ മാലതി ടീച്ചർ, പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ സുജിത്ത് , എം പി ടി എ പ്രസിഡണ്ട് ശ്രീമതി വിശ്വ രശ്മി, പി ടി എ – എം പി ടി എ കമ്മറ്റി അംഗങ്ങൾ,സ്കൂൾ മാനേജർ, അധ്യാപകർ, വിദ്യാർഥികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, പൂർവ്വ വിദ്യാർത്ഥികൾ, വായനശാല പ്രതിനിധികൾ എന്നിവർ വിദ്യാലയത്തിന് പുറത്തായി സജ്ജീകരിച്ച വലിയ സ്ക്രീനിൽ സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് അടയാളപ്പെടുത്തി. പ്രീ പ്രൈമറി വിദ്യാർത്ഥികൾ നിറക്കൂട്ടുകൾ കൊണ്ടു അവരുടെ വിരലടയാളം രേഖപ്പെടുത്തി.