Local

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിൻ്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി ; പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

Published

on

മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിൻ്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. ഒടുവില്‍ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തു. ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ൻ്റെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തത്. യുവാവ് സുഖംപ്രാപിച്ച് വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പത്തുദിവസം മുമ്പ് ഗുജറാത്തിലെ സൂറത്തില്‍വെച്ചാണ് കൃഷ്ണ റൗട്ടിന് നേരേ അതിക്രമമുണ്ടായത്. സൂറത്തില്‍ ജോലിചെയ്യുന്ന യുവാവ് സംഭവദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ തന്നെയാണ് യുവാവിൻ്റെ സ്വകാര്യഭാഗത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റിയത്.

പിറ്റേദിവസം മുതല്‍ യുവാവിന് കഠിനമായ വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. പക്ഷേ, ആരോടും ഇക്കാര്യം വെളിപ്പെടുത്തിയില്ല. ഒടുവില്‍ വേദന അസഹനീയമായതോടെ യുവാവ് സൂറത്തില്‍നിന്ന് നാട്ടിലേക്ക് തിരിച്ചു.

ഒഡീഷയിലെ ഗ്രാമത്തില്‍ എത്തിയതിന് പിന്നാലെ യുവാവിൻ്റെ വയറുവീര്‍ക്കാന്‍ തുടങ്ങി. മലവിസര്‍ജനവും തടസപ്പെട്ടു. ഇതോടെ ആശുപത്രിയില്‍ പോകാന്‍ ബന്ധുക്കള്‍ യുവാവിനോട് നിര്‍ദേശിക്കുകയും ബെര്‍ഹാംപുരിലെ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയുമായിരുന്നു.

Advertisement

എക്‌സറേ പരിശോധനയിലാണ് യുവാവിൻ്റെ ശരീരത്തിനുള്ളില്‍ സ്റ്റീല്‍ ഗ്ലാസ് കുടുങ്ങികിടക്കുന്നത് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് മലദ്വാരത്തിലൂടെ ഗ്ലാസ് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ആശുപത്രിയിലെ ശസ്ത്രക്രിയ വിഭാഗം മേധാവി പ്രൊഫ. ഡോ. ചരണ്‍ പാണ്ഡയുടെ നേതൃത്വത്തില്‍ ഡോ. ചരണ്‍ കുമാര്‍ നായക്, ഡോ. സുഭ്രത് ബരാല്‍, ഡോ. സത്യസ്വരൂപ്, ഡോ.പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version