കോതമംഗലം ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്.
കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ സി കെ വർഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾവനത്തിലേക്ക് തുറന്നു വിട്ടു.