കെഎസ്ഇബി. പട്ടിക ജാതി ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിയണൽ ഡയറക്ടറെറ്റ് എന്നിവിടങ്ങളിലെ ഫ്യൂസ് ആണ് കെഎസ്ഇബി രണ്ടു ദിവസം മുൻപ് ഊരിയത്.പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ വൈദ്യുതി ഇല്ലാത്തതിനാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്ക് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. എന്നാൽ അൽപസമയം മുൻപാണ് ജില്ലാ ഹൈർ സെക്കണ്ടറി വിദ്യാഭാസ ഓഫീസിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. ഇപ്പോഴും ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.പ്രസ്തുത വകുപ്പുമായി ബന്ധപ്പെട്ട മേധാവികളാണ് ബിൽ കുടിശിക പരിഹരിക്കേണ്ടതെന്ന് എ ഡി എം ഓ വ്യകത്മാക്കിയത്. ആറ് മാസത്തെ ഇരുപതിനായിരം രൂപയോളം കുടിശ്ശികയാണ് അടയ്ക്കാനുള്ളതെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.