Local

മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനവും

Published

on

ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യശേഖരണത്തിന് ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ഇലക്ട്രിക് വാഹനവും. ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ സജ്ജമാക്കിയത്. ഇലക്ട്രിക് ഓട്ടോയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ പി പ്രശാന്ത്, കെ യു വിജയൻ, ഭരണസമിതി അംഗം തോമസ് തൊകലത്ത്, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി റെജി പോൾ, കുടുംബശ്രീ ചെയർപേഴ്സൺ സുനിതാ രവി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version