തിരുവനന്തപുരത്ത് വാമനപുരം നദിയിൽ 500 രൂപയുടേതിന് സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തി. ആറ്റിങ്ങൽ മാമം ഭാഗത്താണ് നോട്ടുകെട്ട് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാർഡ് ബോർഡ് ബോക്‌സുകൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നദിയിൽ കുളിക്കാനെത്തിയ ആളാണ് ആദ്യം നോട്ടുപെട്ടി കണ്ടത്.
ഉടൻ തന്നെ ഇത് കരയ്‌ക്കെത്തിക്കുകയും ചെയ്തു. പെട്ടി തുറന്നപ്പോഴാണ് ഒരു വശത്ത് മാത്രം പ്രിന്റ് ചെയ്ത 500 രൂപയുടെ നോട്ടുകളാണ് ഇതെന്ന് കണ്ടെത്തിയത്. ഇവ സിനിമാ ഷൂട്ടിങ്ങിന്ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തിയത്.
ഇതിന്റെ ഒരു വശത്ത് ഫോർ ഷൂട്ടിങ് ഓൺലി എന്ന് എഴുതി സീൽ ചെയ്തിട്ടുണ്ട്. പെട്ടിയും നോട്ടുകളും പോലീസിന് കൈമാറുമെന്ന് നാട്ടുകാർ വ്യക്തമാക്കി.