Kerala

തൃ​ശൂ​രിൽ യുവാവിനെ ആ​ക്ര​മി​ച്ച് ​സ്വ​ർ​ണ്ണ​മാ​ല​യും താ​ക്കോ​ലും​ ​മൊ​ബൈ​ൽ​ഫോ​ണും​ ​ക​വ​ർന്ന പ്രതികൾ അറസ്റ്റിൽ

Published

on

തൃ​ശൂ​രിൽ ശ​ക്ത​ൻ ബ​സ് ​സ്റ്റാ​ൻ​ഡിനടുത്ത് നിൽക്കുകയായിരുന്നയാളെ ആ​ക്ര​മി​ച്ച് ​ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന​ ​സ്വ​ർ​ണ്ണ​മാ​ല​യും വാ​ഹ​ന​ത്തി​ന്റെ​ ​താ​ക്കോ​ലും​ ​മൊ​ബൈ​ൽ​ഫോ​ണും​ ​ക​വ​ർന്ന പ്രതികൾ അറസ്റ്റിൽ. അ​ഴീ​ക്കോ​ട് ​ബീ​ച്ച് ​വാ​ഴ​ക്കാ​ല​യി​ൽ​ ​വീ​ട്ടി​ൽ​ ​ഷാ​ലി​ക് ​(33​),ക​യ്പ്പ​മം​ഗ​ലം​ ​കൂ​രി​ക്കൂ​ഴി​ ​തി​ണ്ടി​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​ഹാ​രി​സ് ​(27​)​ ​എ​ന്നി​വ​രെ​യാ​ണ് ​ടൗ​ൺ​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി. ​ലാ​ൽ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​വും​ ​ഷാ​ഡോ​ ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​അറസ്റ്റ് ചെയ്തത്.ഇ​ക്ക​ഴി​ഞ്ഞ​ ​ജ​നു​വ​രി​ 27​ന് ​പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​ ബ​സ് ​സ്റ്റാ​ൻ​ഡി​ന് ​സ​മീ​പം​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്ന​ ​അ​യ്യ​ന്തോ​ൾ​ ​സ്വ​ദേ​ശി​യെയാണ് പ്രതികൾ​ ​ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ച്ചത്. തുടർന്ന് ​വാ​ഹ​ന​ത്തി​ന്റെ​ ​താ​ക്കോ​ലും,​ ​സ്വ​ർ​ണ്ണ​മാ​ല​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​പിടിച്ചുപറിക്കുകയായിരുന്നു.പ്ര​തി​ക​ൾ​ ​ര​ണ്ടു​പേ​രും​ ​ഒരുമിച്ചെത്തി ഇദ്ദേഹത്തോട് ​സംസാരിച്ച ശേഷം ​പെ​ട്ടെ​ന്ന് ​​ആ​ക്ര​മി​ക്കുകയായിരുന്നു. ​ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്ന​ ​സ്വ​ർ​ണ്ണ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാണ് ചെയ്തത്.​ ​എ​സ്.​ഐ​ ​എ.​ആ​ർ.​ നി​ഖി​ൽ,​ ​പി.​എം​ ​റാ​ഫി,​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പി.​കെ​ ​പ​ഴ​നി​സ്വാ​മി,​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഇ.​സി​ ​സു​ധീ​ർ,​ ​അ​തു​ൽ​ ​ശ​ങ്ക​ർ,​ ​പി.​ഹ​രീ​ഷ് ​കു​മാ​ർ,​ ​വി.​ബി​ ​ദീ​പ​ക്,​ ​വി​പി​ൻ​ദാ​സ് ​എ​ന്നി​വ​രടങ്ങിയ സംഘമാണ് രണ്ട് പ്രതികളെയും പിടികൂടിയത്.

Trending

Exit mobile version