സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം മൂവർണമണിഞ്ഞു. തൃശൂരിലെ ചരിത്ര പൈതൃക സ്മാരകങ്ങളിൽപ്പെട്ടതും യുനെസ്കോ പൈതൃക പട്ടികയിൽ പെട്ടതുമാണ് വടക്കുംനാഥ ക്ഷേത്രത്തിന്റെ ഗോപുരങ്ങൾ. അതിൽ തന്നെ സവിശേഷമാണ് തെക്കേഗോപുരം. വർഷത്തിൽ രണ്ട് തവണ മാത്രം തുറക്കുന്നത് വിശ്വാസത്തിലേക്കും ചരിത്രത്തിലേക്കുമാണ്. തൃശൂർ പൂരത്തിലെ പ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും ഈ ഗോപുരത്തിനു മുന്നിലാണ് നടക്കുക. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഗോപുരവും ദേശീയതയുടെ അടയാളവുമായി മൂവർണത്തിലാക്കത്തിലായത്.