വയനാട്ടില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് കടകള്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ ബസാണ് പഴയ വൈത്തിരിയില്‍ കടയിലേക്ക് ഇടിച്ചുകയറിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിലുണ്ടായിരുന്ന പരുക്കേറ്റ യാത്രക്കാരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.