ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിൽ സിവിൽ സർവീസ് കോഴ്സ്, ഫിറ്റ്നസ് സെന്‍റർ, സിമ്മിംഗ് പൂൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. കോളേജ് ചെയർമാൻ കെ.എസ്. ഹംസ അദ്ധ്യക്ഷത വഹിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. ബിടെക് പഠനത്തോടൊപ്പം സിവിൽ സർവീസ് കോച്ചിംഗ് എന്ന ഉദ്ദേശത്തോടെ വേദിക്ക് അക്കാദമിയുടെ നേതൃത്വത്തിലാണ് സിവിൽ സർവീസ് കോഴ്സ് നടപ്പിലാക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും മന്ത്രി ഇതോടൊപ്പം നടത്തി. കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തോടൊപ്പം ഡ്രൈവിംഗ് പരിശീലനവും ലൈസൻസ് നൽകുക എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗം പി.എസ് ലക്ഷ്മണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ഐ ഷാനവാസ്, കെ.എ. ഇബ്രാഹിം, കോളേജ് ഡയറക്ടർ ഡോ. വി .നന്ദനൻ, പ്രൊഫസർ കെ.എ. അജിത്ത് കുമാർ, സിഇഒ ടി.ജെ. അഭിജിത്ത്, അറഫ സ്ക്കൂൾ ചെയർമാൻ കെ.എസ്. അബ്ദുള്ള, സെക്രട്ടറി അബ്ദുൾ ലത്തീഫ് ടി.എസ് മമ്മി. നസീമ ഹംസ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.ബാബു സ്വാഗതവും, വൈസ് പ്രിൻസിപ്പൽ ഡോ. എ.എസ്. അൻഷാദ് നന്ദിയും പറഞ്ഞു.