മുകുന്ദരാജ സാംസ്ക്കാരിക അക്കാദമിയുടെ നേതൃത്വത്തിൽ മുകുന്ദരാജ മെമ്മോറിയൽ ലൈബ്രറിയുടെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു. അമ്പലപുരം ദേശ വിദ്യാലയത്തിൽ നടന്ന പരിപാടി ആലത്തൂർ എം.പി രമ്യാ ഹരിദാസ് നിർവ്വഹിച്ചു. അക്കാദമിക് ചെയർപേഴ്സൺ ടി.എൻ. ലളിത അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ.അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂള്‍ പ്രധാനാധ്യാപിക സതി ചന്ദ്ര പ്രകാശ് , കെ.ടി ജോയ്, സ്റ്റീഫൻ മഞ്ഞില, രാജൻ വടക്കത്ത്, ബാബു കണ്ണനായ്ക്കൽ ,ഒ.വി.ദീലീപ് എന്നിവർ സംസാരിച്ചു. മെഗാ തിരുവാതിരക്കളി, വടംവലി മത്സരം എന്നിവ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്നു.