തൃശൂര്‍ പേരാമംഗലത്ത് പരിക്കുകളോടെ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കല്‍ അരുണ്‍കുമാര്‍ (38) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇടവഴിയില്‍ വീണുകിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്. മുഖത്തും തലയ്ക്കും ഏറ്റ പരിക്കാണ് മരണ കാരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.