Malayalam news

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. 12.5 ലക്ഷം പേർക്ക് പെൻഷനില്ല .

Published

on

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് 12.5 ലക്ഷത്തോളംപേര്‍ പുറത്തേക്ക്. ഇത്രയുംപേര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നാണ് പ്രാഥമികവിവരം. പെന്‍ഷന് അര്‍ഹമായതിനെക്കാള്‍ കൂടുതല്‍ വരുമാനമുള്ളതുകൊണ്ടാവാം ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് എന്നാണ് അനുമാനം. വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ക്ക് ക്ഷേമപെന്‍ഷന് അര്‍ഹതയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് മാര്‍ച്ചുമുതല്‍ പെന്‍ഷന്‍ കിട്ടാനിടയില്ല. ഈയിനത്തില്‍ മാസം 192 കോടിയുടെ ചെലവ് സര്‍ക്കാരിനു കുറയും.ഫെബ്രുവരി 28 ആയിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവസാന തീയതി. 40 ലക്ഷത്തോളംപേര്‍ മാത്രമാണ് ഹാജരാക്കിയത്. നിലവില്‍ 52.5 ലക്ഷംപേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. വിവിധ കാരണങ്ങളാല്‍ രണ്ടരലക്ഷത്തോളംപേരുടെ പെന്‍ഷന്‍ മാസംതോറും തടഞ്ഞുവെക്കാറുണ്ട്.ഉയര്‍ന്ന വരുമാനമുള്ളവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവാര്‍ഷിക വരുമാനമായി കണക്കാക്കാനായിരുന്നു നിര്‍ദേശം.

Trending

Exit mobile version