ജി എല്‍ പി എസ് ഓട്ടുപാറയിൽ ഡിവിഷൻ കൗൺസിലർ ശ്രീദേവി ഫിറോസ് പ്രധാനാദ്ധ്യാപിക സീന ടീച്ചർ , പിടിഎ പ്രസിഡന്‍റ് സക്കരിയ, എസ് എം സി ചെയർമാൻ മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി സ്വാതന്ത്ര്യത്തിൻ്റെ 75 -ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു, വിഷിശ്ടാതിഥികളായ റോട്ടറി ക്ലബ് പ്രതിനിധികൾ സ്വാതന്ത്ര്യദിന സന്ദേശം പകർന്ന് നൽകുന്നതിനോടൊപ്പം മധുര പലഹാരങ്ങൾ വിതരണം ചെയ്തു. പ്രദീക്ഷ പുരുഷസംഘം മിഠായിയും റെഡ്സ്റ്റാർ ക്ലബ് പായസവും നൽകി കൊണ്ട് ആഘോഷങ്ങളിൽ പങ്കുചേർന്നു തുടർന്ന് വിദ്യാർഥികളുടേയും അദ്ധ്യാപകരുടേയും കലാപരിപാടികൾ അരങ്ങേറി രക്ഷിതാക്കളുടെ പങ്കാളിത്തം പരിപാടികളുടെ മാറ്റ് കൂട്ടി.