വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടിപർപസ് സഹകരണസംഘം സ്വാതന്ത്ര്യ ദിനം വിവിധ ബ്രാഞ്ചുകളിൽ സമുചിതമായി അഘോഷിച്ചു. ഹെഡ് ഓഫീസിൽ വൈസ് പ്രസിഡന്‍റ് അബൂബക്കർ, ഈവനിംഗ് കൌണ്ടറിൽ സി.എ ശങ്കരൻകുട്ടി, തെക്കുംകരയിൽ സി.ജി രാധാകൃഷ്ണൻ, അത്താണിയിൽ സി.എം നന്ദകുമാർ, വേലൂരിൽ രാജു മാരാത്ത്, പി.പി ലില്ലി ടീച്ചർ, കുമ്പളങ്ങാട് എ.പി ജോൺസൺ എന്നിവർ പതാക ഉയർത്തി. എല്ലായിടത്തും സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. പ്രസിഡന്‍റ് ഇ.കെ ദിവാകരൻ നേതൃത്വം നൽകി. മധുര പലഹാരം വിതരണവും നടത്തി.