Local

വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

Published

on

വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അമ്പിളി ഭവനിൽ മുൻ എംഎൽഎ.ടി.വി ചന്ദ്രമോഹൻ ദേശീയ പതാക ഉയർത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ സൗഹൃദം ഡയറക്ടർ പ്രൊഫ: പുന്നയ്ക്കൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുഖ്യമന്ത്രിയുടെ നവകേരള പദ്ധതിയുടെ ഭാഗമായി പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് അർഹനായ ഡോ: എ.കെ.ശിവദാസിനെ സൗഹൃദം ഡയറക്ടർ പ്രൊഫ: പുന്നയ്ക്കൽ നാരായണൻ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൻ്റെ ഉദ്ഘാടനം ചന്ദ്രമോഹൻ കുമ്പളങ്ങാട് നിർവ്വഹിച്ചു. ജോൺസൺ കുന്നംപിള്ളി, ടി.ആർ.വേലു, പി.ജി. പുതുരുത്തി, പി വി എൻ.ശർമ്മ ,എന്നിവരുടെ കവിതാലാപനവും ഉണ്ടായി.കുറ്റിപ്പുഴ രവി, ടി.എൻ.നമ്പീശൻ, ഉണ്ണികൃഷ്ണൻ വിരുപ്പാക്ക, ജയന്തി വില്ലടം, ഭാനുമതി, തുടങ്ങിയവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ് സൗഹൃദം സൊസൈറ്റിയുടെ അംഗത്വപ്രചരണോൽഘാടനവും, വിജയികൾക്കുള്ളസമ്മാനദാനവിതരണവും നടന്നു. സിനി ആർട്ടിസ്റ്റ്.സി.രമാദേവി, ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഇ. സുമതിക്കുട്ടി, അധ്യക്ഷത വഹിച്ചു. പ്രൊഫ: പുന്നയ്ക്കൽ നാരായണൻ അംഗത്വ വിതരണം നിർവ്വഹിച്ചു. ഡോ.. എ.കെ ശിവദാസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.സി.ആർ.രാധാകൃഷ്ണൻ ,ഉഷാ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version