ഭാരതത്തിന്‍റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഹയർ സെക്കന്‍ററി പ്രിൻസിപ്പൽ എസ് പ്രമോദ് , വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എ.വി വിജന, ഹൈസ്ക്കൂൾ പ്രധാനാദ്യാപിക ഇ.കെ പൊന്നമ്മ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡന്‍റ് എ .കെ വിനോദ് , എം പി ടി എ പ്രസിഡന്‍റ് സജിനി ജിപ്സൺ, കോമൺ സ്റ്റാഫ് സെക്രട്ടറി കെ.സി ശ്രീവത്സൻ , സി.ബി ജ്യോതിഷ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹയർ സെക്കന്‍ററി, വിഎച്ച്എസ്ഇ ഹൈസ്കൂൾ കുട്ടികളുടെ വന്ദേമാതരം, ദേശ ഭക്തിഗാനം, ഫ്ലാഷ് മോബ് എന്നിവയും മിഠായി വിതരണവും നടന്നു.