ഗോതമ്പ് കയറ്റുമതി നിരോധനത്തിന് പിന്നാലെ രാജ്യത്ത് മറ്റ് ഭക്ഷ്യവസ്തുക്കൾക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി. മൈദ,റവ, ഗോതമ്പിന്‍റെ അനുബന്ധ ഉൽപ്പനങ്ങൾ എന്നിവ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നതിനാണ് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ഇവ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാരിന് കീഴിലുള്ള മന്ത്രി തല ഉപസമിതിയുടെ മുൻ കൂർ അനുമതി വാങ്ങണമെന്നാണ് നിർേദശം. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രെഡ് പുറത്തിറക്കിയ ഉത്തരവ് ജൂലൈ പന്ത്രണ്ട് മുതൽ പ്രാബലത്തിൽ വരും. എല്ലാ കയറ്റുമതി ലൈസൻസ് ഉടമകളോടും പുതിയ ഉത്തരവ് നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.