ഇന്ത്യന്‍ ആര്‍മിയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്.അരുണാചല്‍ പ്രദേശിലാണ് ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു.
തവാങിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു. സുര്‍വ സാംബ മേഖലയില്‍ നിന്ന് വരുന്നതിനിടെയായിരുന്നു ഹെലികോപ്റ്റര്‍.