മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മുൻ ഗോവ വാസ്കോ താരവുമായ വാസ്കോ ലാസർ എന്ന നടത്തറ ആലപ്പാട്ട് സി.കെ ലാസർ അന്തരിച്ചു.1963 ല്‍ ഗോവയിലെത്തിയ ലാസര്‍ ഏഴുവര്‍ഷം ഗോവൻ ടീമിലുണ്ടായിരുന്നു അവിടെ നിന്ന് ഗോവയിലെ പ്രമുഖ ക്ലബായ ഗോവ വാസ്കോയിലെത്തി. റോവേഴ്സ് കപ്പിലടക്കം എല്ലാ മത്സരങ്ങളിലും കളത്തിലിറങ്ങിയ ലാസര്‍ പലതവണ ഗോവക്കായി സന്തോഷ് ട്രോഫിയിലും കളിച്ചു. 1965-78 കാലഘട്ടത്തിൽ വാസ്കോയെ ഇന്ത്യയിലെ കരുത്തുറ്റ ടീമാക്കി വളർത്തിയതിൽ നിർണായക പങ്ക് ലാസറടക്കമുള്ള ഇലവനായിരിന്നു .വാസ്കോയുടെ കരുത്തുറ്റ ഡിഫൻഡറായിരുന്ന ലാസർ പല മത്സരങ്ങളിലും നിർണായക താരമായിരുന്നു. സുശീല ലാസർ ആണ് ഭാര്യ,തൃശൂർ കോർപ്പറേഷൻ മുൻ കൗൺസിലറായിരുന്ന കിരൺ സി ലാസർ മകനാണ്, രഞ്ജു സി ലാസർ, വിനു സി ലാസർ എന്നിവർ മറ്റു മക്കളാണ്. മരുമക്കൾ: എലിസബത്ത് കിരൺ, ലിറ്റ രഞ്ജു, ഗാനമോൾ വിനു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കാച്ചേരി മഡോണ നഗർ സെൻറ് മേരീസ് പള്ളിയിൽ നടക്കും