ദേശമംഗലംആറങ്ങോട്ടുകരയിൽ ഇന്ത്യൻ വസന്തോത്സവത്തിന് ഇന്ന് വൈകീട്ട് തിരിതെളിയും. ഭാരത് ഭവൻ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള സർക്കാർ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിലാണ് ഇന്ത്യൻ വസന്തോത്സവം അരങ്ങേറുക. എഴുമങ്ങാട് എ.യു.പി.സ്കൂളിൽ വച്ചാണ് പരിപാടി നടക്കുക. ദേശമംഗലം ഗ്രാമ പഞ്ചായത്തിന്റെയും , പാഠശാല ആറങ്ങോട്ടുകരയുടേയും നേ തൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ജമ്മു കാശ്മീരിലെ റൗഫ് നൃത്തം, ബച്ച നഗ്മ നൃത്തം, ഹരിയാനയിലെ ഫാഗ് നൃത്തം, ഖോ മാർ നൃത്തം, മഹാരാഷ്ട്രയിലെ ലാവണി നൃത്തം, ഖകാലി നൃത്തം, ഒഡീഷയിലെ സമ്പൽപുരി നൃത്തം, ദൽഖ നൃത്തം, രാജസ്ഥാനിലെ ചാരി നൃത്തം, ച്കി നൃത്തം എന്നിവയാണ് അരങ്ങേറുക.