ചൈനയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. 22-കാരനായ തമിഴ്‌നാട് സ്വദേശി അബ്ദുൾ ഷെയ്ഖാണ് അന്തരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ചൈനയിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്നു അബ്ദുൾ ഷെയ്ഖ്. തുടർന്ന് പഠനത്തിന്റെ ഭാഗമായി ചൈനയിൽ തന്നെ ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിനിടെയാണ് മരണം.ഇന്ത്യയിലേക്ക് വന്ന വിദ്യാർത്ഥി ഡിസംബർ 11നായിരുന്നു ചൈനയിലേക്ക് തിരിച്ചുപോയത്. ചൈനയിലെത്തി എട്ട് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഹെയ്‌ലോങ്ജിയാംഗ് പ്രവിശ്യയിലുള്ള ക്വിഖിഹർ മെഡിക്കൽ സർവകലാശാലയിലാണ് അബ്ദുൾ ഷെയ്ഖ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇതിനിടെ യുവാവിന് പനി ബാധിച്ചു. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി യുവാവ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.