ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ചരിത്രനേട്ടം. ജാവലിന്‍ ത്രോയില്‍ സ്വര്‍ണംനേടി. 88.44 മീറ്റര്‍ ദൂരം താണ്ടി. ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് നീരജ്. ആദ്യശ്രമം ഫൗള്‍ ആയെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ തന്നെ നീരജ് തന്‍റെ മികച്ചദൂരം കണ്ടെത്തി. ഈ സീസണില്‍ നീരജ് തുടര്‍ച്ചയായ ആറാംതവണയാണ് 88 മീറ്ററിലധികം ദൂരം കണ്ടെത്തുന്നത്.