Kerala

ബസും ലോറിയും കൂട്ടിയിടിച്ച് 20ലധികം പേർക്ക് പരിക്കേറ്റു

Published

on

കോഴിക്കോട് കുന്ദമംഗലം ചൂലാം വയലിൽ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം.താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വനിതാ പോലീസ് ഉൾപ്പെടെ ഇരുപതിലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.ചൂലാം വയൽ സ്കൂളിന് മുൻപിൽ ഇറക്കത്തിലാണ് അപകടം ഉണ്ടായത്. സ്കൂൾ സമയത്തിന് മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മേഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version