കൊടകര സ്വദേശി ബിനു , മലപ്പുറം മൊറയൂർ സ്വദേശി സുബൈർ , മഞ്ചേരി പയ്യനാട് സ്വദേശി ഷിയാസ് മഞ്ചേരി ആമയൂര്‍ സ്വദേശി നിസാർ എന്നിവരാണ് തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ജൂൺ 20ന് ഒല്ലൂരില്‍ വെച്ച് സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പ്രതികള്‍ വലയിലായത്. ഇവര്‍ പിടിയിലായതോടെ പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ആറ് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 30ഓളം കേസുകള്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. തൃശ്ശൂര്‍ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റുകൾ വെച്ച ബെെക്കുകളില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്നതാണ് പ്രതികളുടെ രീതി.