വിദേശത്തു നിന്ന് മടങ്ങി എത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ യോഗ്യതാ പരീക്ഷ എഴുതാം. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ നടപടി. കോവിഡോ,യുദ്ധമോ കാരണം വിദേശത്തു നിന്ന് മടങ്ങിയവർക്കാണ് പരീക്ഷ എഴുതാൻ അനുമതി. ജൂൺ മുപ്പതിനോ അതിന് മുമ്പോ കോഴ്സ് പൂർത്തിയായവർക്കാണ് അനുമതി. ഹൗസ് സർജൻസി പൂർത്തിയാക്കണമെന്ന നിബന്ധനയിലും ഇളവ്.