Malayalam news

ലഹരിയില്‍ മയങ്ങുന്ന യുവത്വം: 10 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Published

on

പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ദ്ധിക്കുകയാണ്.

പല ജില്ലകളിലായി നടത്തിയ ഓപ്പറേഷനില്‍ നിരവധി പേരെ എക്സൈസ് പിടികൂടിയിരുന്നു. ചെറുതും വലുതുമായ അളവില്‍ ഇവരുടെ കൈയ്യില്‍ നിന്നും ലഹരിമരുന്നുകള്‍ കണ്ടെടുത്തു. ഇപ്പോഴിതാ മലപ്പുറം പെരിന്തല്‍മണ്ണയിലും വന്‍ ലഹരിവേട്ട. 10 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പൊലീസ് പിടിയിലായി. ആന്ധ്രയില്‍ നിന്ന് ലഹരി എത്തിക്കുന്ന സംഘമാണ് ഇപ്പോള്‍ പൊലീസിന്‍റെ വലയിലായത്.

ലഹരി ഉപയോഗിക്കുന്നവരെയും മറിച്ച്‌ വില്‍ക്കുന്നവരെയുമായിരുന്നു ഇതുവരെ പൊലീസിന് പിടികൂടാനായത്. മലപ്പുറത്ത് നിന്നും ഇപ്പോള്‍ പിടികൂടിയ രണ്ട് പേര്‍ക്ക് ലഹരിമരുന്നിന്‍റെ ഉറവിടം, സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കാമെന്ന ധാരണയിലാണ് പൊലീസ്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version