ഐ എൻ ടി യു സി യുടെ നേതൃത്വത്തിലുള്ള കണ്‍സ്യൂമര്‍ഫെഡ് എംപ്ളോയീസ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗം നടന്നു. തൃശ്ശൂർ ഡിസിസി ഓഫീസിൽ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വള്ളൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.യൂണിയന്‍ ജില്ലാപ്രസിഡണ്ട് കെ.അനുമോദ് അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാപ്രസിഡണ്ട് സുന്ദരന്‍ കുന്നത്തുള്ളി മുഖ്യാഥിതിയായി പങ്കെടുത്തു. ഉന്നതവിജയം നേടിയ യൂണിയന്‍ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ വച്ച് ആദരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡണ്ടായി കെ.അനുമോദിനെയും ജനറല്‍ സെക്രട്ടറിയായി പി.വി.വിനയനേയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നേതാക്കളായ സി.ഒ ഔസേഫ് പ്രേമാനന്ദന്‍ പി.എ,പ്രസീന്‍ കെ.എസ്, പി.ആർ ദിനേശ്കുമാര്‍., കെ.ജി.സാലി തുടങ്ങിയവര്‍ പങ്കെടുത്തു.