നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് ഉടമ പ്രവീണ്‍ റാണയ്ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. സമാനമായ ഒട്ടേറെ പരാതികള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പുതിയ കേസ്. ഒരു ലക്ഷം രൂപയ്ക്കു പ്രതിമാസം രണ്ടായിരം രൂപ പലിശ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇപ്പോള്‍ മുതലുമില്ല, പലിശയുമില്ല. സേഫ് ആന്റ് സ്ട്രോങ് എന്ന പേരിലാണ് സ്ഥാപനം. വലിയ കെട്ടിടങ്ങള്‍ക്കുള്ള അഗ്നിപ്രതിരോധ സംവിധാനങ്ങള്‍ നല്‍കുന്നതാണ് ഈ സ്ഥാപനമെന്ന് പറയുന്നു. ഫ്രാഞ്ചൈസി അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം വാങ്ങിയത്.