കരുവന്നൂർ ബാങ്കിൽ നിക്ഷേപ തുക കിട്ടാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. സഹകരണ ബാങ്ക് നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗാരണ്ടി ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു.