പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹയായ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി പി ലിൻസിക്ക് ആദരം . കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ 2022 ജൂലൈ 17ന് 200 കോടി പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ ഒരാളായ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി പി ലിൻസിയെ ആദരിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ് എം. പി ജാക്സൺ പ്രധാനമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് ലിൻസിക്ക് കൈമാറി. ചടങ്ങിൽ ഡയറക്ടർമാർ, ഡോക്ടർമാർ, സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.